ads

തണ്ണിമത്തന്‍ പുഡ്ഡിങ്

തണ്ണിമത്തന്‍ പുഡ്ഡിങ്
By : Ansar Marakkar
1.തണ്ണിമത്തന്റെ കട്ടിയുള്ള നീര് - രണ്ടുകപ്പ്
2.റൊട്ടിപ്പൊടി -ഒരുകപ്പ്
3.പഞ്ചസാര- ഒരു കപ്പ്
4.കോഴിമുട്ട -2 എണ്ണം
5.തണ്ണിമത്തന്റെ മാംസളമായ ഭാഗം- ഒരു കപ്പ്
6.ജാതിക്കപ്പൊടി -ഒരു നുള്ള്
7.പാല്‍- ഒരു കപ്പ്

പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ തണ്ണിമത്തന്റെ നീരൊഴിച്ച് പഞ്ചസാരയും കൂട്ടി അടുപ്പില്‍ വെയ്ക്കുക.നന്നായി ഇളക്കുക.കുറുകുമ്പോള്‍ പാലും റൊട്ടിപൊടിയും ചേര്‍ത്തിളക്കുക.
മുട്ട നന്നായി അടിച്ച് ഇതില്‍ ചേര്‍ത്തിളക്കുക.തണ്ണിമത്തന്റെ മാംസളമായ ഭാഗവും ജാതിക്കപൊടിയും ചേര്‍ത്തിളക്കുക.നെയ്യ് പുരട്ടിയ ഒരു പാത്രത്തില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
തണ്ണിമത്തന്‍ പുഡ്ഡിങ് തണ്ണിമത്തന്‍ പുഡ്ഡിങ് Reviewed by Shakir on 05:42 Rating: 5

No comments:

ads